18 വോട്ടർമാര്‍ക്ക് ഒരു ബൂത്ത്; ഒരുങ്ങി രാമന്‍തുരുത്ത്
18 വോട്ടർമാരെയും കാത്ത് കൊച്ചി നഗരത്തിൽ ഒരിടത്ത് ഇക്കുറിയും പോളിങ് ബൂത്ത് ഒരുങ്ങിയിട്ടുണ്ട്. വല്ലാർപാടം കണ്ടെയ്നർ ടെർമിനലിന് പിൻവശത്തുള്ള രാമൻ തുരുത്തിലാണ് പതിനെട്ട് വോട്ടർമാർക്ക് മാത്രമായൊരു ബൂത്ത് . വോട്ടർമാർ എത്രയുണ്ട് എന്നതല്ല കാര്യം. രാമൻ തുരുത്തിൽ ഇക്കുറിയും പോളിങ് ബൂത്ത് തയ്യാറാണ്.