പീഢാനുഭവസ്മരണ പുതുക്കി പതിനായിരങ്ങൾ മലയാറ്റൂർ മലകയറുന്നു
അഹങ്കാരത്തിന്റെ മെതിയടികൾ അഴിച്ചുവച്ച്, പാറക്കൂട്ടങ്ങളും പ്രാർഥനാക്കൂട്ടങ്ങളും താണ്ടിയൊരു തീർഥാടനം. വിശ്വാസത്തിന്റെ ഊന്നുവടികളേന്തി, പീഢാനുഭവസ്മരണ പുതുക്കി പതിനായിരങ്ങൾ മലയാറ്റൂർ മലകയറുന്നു. പുണ്യമലയുടെ ഉയരങ്ങളിലേക്ക് എത്തുന്നവരിൽ കേരളത്തിന്റെ വിവിധഭാഗങ്ങളിൽ നിന്നുള്ളവർക്കൊപ്പം,