കാഴ്ചയുടെ കണിയൊരുക്കി വടക്കുംനാഥ സന്നിധിയിലേക്ക് ഘടകക്ഷേത്രങ്ങളുടെ എഴുന്നള്ളിപ്പ്
കാഴ്ചയുടെ കണിയൊരുക്കിയായിരുന്നു വടക്കുംനാഥ സന്നിധിയിലേക്കുളള ഘടകക്ഷേത്രങ്ങളുടെ എഴുന്നള്ളിപ്പ്. കൊട്ടിക്കയറിയ ഘടകപൂരങ്ങളിൽ പുരുഷാരം വരാനിരിക്കുന്ന ഇലഞ്ഞിത്തറമേളത്തിന്റെയും കുടമാറ്റത്തിന്റെയും മനക്കോട്ട കെട്ടി. നേരവും കാലവും കാത്ത് മേള ഗോപുരം തീർത്ത് ആദ്യം കണിമംഗലം ശാസ്താവ് പൂരപ്പറമ്പിലേക്ക്