സിഎംആര്‍എല്‍- എക്സാലോജിക് ദുരൂഹയിടപാട്; നാലാം ദിവസവും ഇഡിയുടെ ചോദ്യം ചെയ്യല്‍ തുടരുന്നു
സിഎംആര്‍എല്‍ എക്സാലോജിക് ദുരൂഹയിടപാടില്‍ തുടര്‍ച്ചയായ നാലാം ദിവസവും സിഎംആര്‍എല്‍ പ്രതിനിധികളുടെ ചോദ്യം ചെയ്യല്‍ തുടര്‍ന്ന് ഇഡി. ഫിനാന്‍സ് ചീഫ് ജനറല്‍ മാനേജര്‍ പി. സുരേഷ്കുമാര്‍, കാഷ്യര്‍ കെ.എം. വാസുദേവന്‍ എന്നിവരെയാണ് ഇന്ന് ചോദ്യം ചെയ്യുന്നത്. ഇന്നലെ ആലുവയിലെ വീട്ടിലെത്തി എംഡി ശശിധരന് കര്‍ത്തയെ