കോവിഡ് കാലത്തെ പ്രവര്‍ത്തനത്തിന് പ്രശംസ; ശൈലജയ്ക്കായി വോട്ടഭ്യര്‍ഥിച്ച് കമല്ഹാസന്
വടകര എല്‍ഡിഎഫ് സ്ഥാനാര്‍ഥി കെ.കെ. ശൈലജയ്ക്കായി വോട്ടഭ്യര്‍ഥിച്ച് നടനും മക്കള്‍ നീതി മയ്യം പാര്‍ട്ടി അധ്യക്ഷനുമായ കമല്ഹാസന്. ഇന്ത്യയെ നിലനിര്‍ത്താനുള്ള പോരാട്ടത്തിലെ മുഖ്യകണ്ണിയാണ് കെ.കെ. ശൈലജ. കൊവിഡ് കാലത്ത് കേരളം രാജ്യത്തിന് മാതൃകയായത് കെ.കെ. ശൈലജയുടെ നേതൃത്വത്തിലൂടെയാണെന്നും കമല്ഹാസന് പറഞ്ഞു.